Connect with us

Hi, what are you looking for?

NEWS

നവീകരിച്ച കോതമംഗലം ബ്ലോക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ല: വിവാദം

കോതമംഗലം : നവീകരിച്ച കോതമംഗലം ബ്ലോക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദഘാടനത്തിന് ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ല, നോട്ടീസില്‍ പേരുവച്ച് ഒഴിവാക്കി. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ചടങ്ങിനെ ചൊല്ലി രാഷ്ട്രീയ വിവാദം.ഇന്നലെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവേശന കവാടവും ഓഫീസിന്റെയും ഘടക സ്ഥാപങ്ങളുടേയും കെട്ടിടങ്ങള്‍ നവീകരിച്ച് അതിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടന നോട്ടീസില്‍ പേരുവച്ചിട്ടും തന്നെ ക്ഷണിച്ചില്ലെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ സലീം ആരോപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.

പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായി എത്തുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ ആന്റണി ജോണിനെ അധ്യക്ഷനായാണ് ബ്ലോക്ക് പഞ്ചായത്ത് നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ നിന്നും അധ്യക്ഷനായ എംഎല്‍എ തന്നെ വിട്ടുനിന്നത് വിവാദം കൂടുതല്‍ ശക്തിപ്പെടുത്തി.

മുറ്റത്ത് ടൈല്‍ വിരിച്ചതാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തതെന്നും റഷീദ സലീം അധ്യക്ഷയിരുന്ന ഭരണ സമിതി ചെയ്തത് അല്ലാതെ ഇപ്പോള്‍ പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണവുമായി ഇടതു പക്ഷ കേന്ദ്രങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2020 ല്‍ അന്നത്തെ ഇടത് പക്ഷ ഭരണ സമിതി പണിപൂര്‍ത്തീകരിച്ച് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടമാണ് ഇപ്പോള്‍ വീണ്ടും ഉദ്ഘടനം ചെയ്‌തെന്നാണ് സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നത്. ഇടത് കേന്ദ്രങ്ങളുടെ ആരോപണങ്ങള്‍ക്കും പരിപാടിയുടെ അധ്യക്ഷനായി നിശ്ചയിച്ച എംഎല്‍എ വിട്ടുനിന്നതിനെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ മറുപടി വരാനിരിക്കുന്നതെ ഉള്ളൂ. തദ്ധേശ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ തൃതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കേന്ദ്രീകരിച്ച് വിവാദങ്ങളും രാഷ്ട്രീയ പോരും കനക്കുകയാണ്.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!