Connect with us

Hi, what are you looking for?

CHUTTUVATTOM

ഡോ. സിസ്റ്റർ പെട്രിഷ്യ എം എസ് ജെ നിര്യാതയായി

കോതമംഗലം: ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഡോ. സിസ്റ്റർ പെട്രിഷ്യ എം എസ് ജെ (കൊച്ചുത്രേസ്യ – 87) അന്തരിച്ചു. സംസ്കാരം ഇന്ന് (18/11/22) ഉച്ചകഴിഞ്ഞ് 2.30 ന് തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. പരേത കോതമംഗലം രൂപത മൈലക്കൊമ്പ് ഇടവക മാളിയേക്കൽ പരേതരായ മത്തായി – ബ്രിജിത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ പേഷ്യൻസ് എസ്.എച്ച്, സിസ്റ്റർ ഗൊരേത്തി സി.എം.സി, പ്രൊഫ. എം. മാത്യു ,പരേതരായ സിസ്റ്റർ കബ്രീനി എസ്.എച്ച്, സിസ്റ്റർ മെലാനി എസ്.എച്ച്. മെഡിക്കൽ വിദ്യാഭ്യാസം ജർമ്മനിയിൽ പൂർത്തിയാക്കിയ ഡോ. സിസ്റ്റർ പെട്രിഷ്യ ഏതാനും വർഷം ജർമ്മനിയിൽ സേവനം അനുഷ്ഠിച്ച ശേഷം ചെറുപുഴ,ചാത്തൻഗോട്ടുനട , കോതമംഗലം എന്നിവിടങ്ങളിൽ ചീഫ് ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

You May Also Like