Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു കെട്ടിടത്തിൽ വാടക്കക്കും ആണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇത് ഇപ്പോൾ ടൗണിൽ പഞ്ചായത്തിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ കെട്ടിടം പഞ്ചായത്ത്‌ 25 ലക്ഷം രൂപ വകയിരുത്തി 2 വർഷം കൊണ്ട് പണി പൂർത്തീകരിച്ച് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. കിടത്തി ചികിത്സയുള്ള ഹോമിയോ ആശുപത്രി ആക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഗ്രാമപഞ്ചായത്ത് മുൻപോട്ട് പോകുന്നത്. ഡിസ്‌പെൻസറിയുടെ ഉൽഘാടനം ഇടുക്കി MP ഡീൻ കുര്യയാക്കോസ് നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് സൈജന്റ് ചാക്കോ ആദ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ PAM ബഷീർ മുഖ്യപ്രഭാഷണം നടത്തി. ജോമി തെക്കേക്കര, TH നൗഷാദ്, സൗമ്യ ശശി,PM കണ്ണൻ,DPM ഡോക്ടർ നൗഷാദ്, പഞ്ചായത്ത്‌ അംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ, ജിൻസി മാത്യു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ PR രവി, PMA കരിം,ജൈമോൻ ജോസ്,AC രാജശേഖരൻ, മാത്യു പോൾ, KA വരുഗീസ്,ജോയ് അറക്കകുടി, MV ദീപു,Cds ചെയര്പേഴ്സൺ ജമീല ശംസുദ്ധീൻ, ഹരിത കർമ സേന സെക്രട്ടറി രശ്മി കൃഷ്ണകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്‌ ജിൻസിയ ബിജു സ്വാഗതവും, മെഡിക്കൽ ഓഫീസർ K പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...