EDITORS CHOICE
നാലുചുമരിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങൾ; മാറുന്ന ചിന്തകളും, മാറുന്ന കുഞ്ഞു മനസ്സും.

കോതമംഗലം : നൈർമല്യമായതും നാട്യങ്ങളില്ലാത്തതുമായ സ്വച്ഛന്ദ സുന്ദരക്കാലം, അതാണ് ബാല്യകാലം. എല്ലാവരും എപ്പോഴും പറയുന്നതു കേൾക്കാം ആ മനോഹര ബാല്യകാലത്തിലേക്കൊന്നു തിരിച്ചു പോയെങ്കിലെന്ന്, പക്ഷെ ഈ വർഷം നമ്മുടെ പൊന്നോമന കുഞ്ഞുങ്ങൾ, നമുക്കാർക്കും കിട്ടാത്ത പുത്തൻ രീതിയിൽ ബാല്യകാലം ആഘോഷിക്കുന്നു അല്ല. തള്ളി നീക്കുന്നുവെന്ന് പറയാം, അതാണുചിതം. കോവിഡ് മഹാമാരി എല്ലാം മാറ്റിമറിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെ ചിരിച്ചു, കളിച്ചുല്ലസിച്ചു നടന്ന നമ്മുടെ കുട്ടികൾ മാർച്ച് പകുതി മുതൽ വീടിനകത്തിരിപ്പാണ്. നമ്മുടെ കുഞ്ഞു കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം.അംഗൻവാടിയിലും, ഏൽകെജി, യുകെജി ക്ലാസ്സുകളിലും പാറി പറന്നു നടന്ന കുഞ്ഞുങ്ങൾ കൂട്ടിലടച്ചപോലെ വീട്ടിലിരിപ്പായി. ഈ വർഷം അംഗൻവാടികളിൽ നിന്നും പ്രൈമറി സ്കൂളിൽ പോകേണ്ട കുഞ്ഞുങ്ങൾ പലരും സ്കൂൾ തന്നെ കണ്ടിട്ടുണ്ടോയെന്നു സംശയമാണ്.
മിക്കവാറും കുഞ്ഞുങ്ങളും മൊബൈൽ, ലാപ്ടോപ് കമ്പ്യൂട്ടർ എന്നിവയുടെ മുന്നിലാണ്. രണ്ടോ മൂന്നോ കുട്ടികളുള്ള വീടുകളിൽ ചെന്നാൽ സോഫ്റ്റ്‌വെയർ കമ്പനി ഓഫീസിൽ ചെല്ലുന്ന പോലുള്ള പ്രതീതിയാണിപ്പോൾ, പല മുറിയിലും, പൂമുഖത്തും കുഞ്ഞു കുട്ടികളും, വലിയ കുട്ടികളും ഓൺലൈനിൽ. ഏപ്രിൽ മാസം ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ കുഞ്ഞു കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു, അച്ഛനും അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും, വീട്ടുകാരും എല്ലാമായി കളി ചിരികൾ, പാചക പരീക്ഷണം, പ്രത്യേകിച്ചു ചക്ക വിഭവങ്ങൾ, കേക്ക് നിർമാണം തുടങ്ങിയവ,യുട്യൂബിൽ പുതിയ ചാനലുകൾ തുടങ്ങുക എന്നിങ്ങനെ ജഗപൊക മേളം. അതി രാവിലെ എഴുന്നേറ്റു ബുദ്ധിമുട്ടിയാണെങ്കിലും പ്രഭാതകർമങ്ങൾ പൂർത്തിയായി യൂണിഫോം ധരിച്ചു സ്കൂളിൽ പോയിരുന്ന കുഞ്ഞുങ്ങൾ പലരും എഴുന്നേൽക്കുന്നത് തന്നെ ഉച്ചക്കായി. അവരുടെ ചിട്ടിയായി ശീലിച്ചു പോന്ന എല്ലാ കാര്യങ്ങളും തെറ്റി തുടങ്ങി. ലോക്ഡൌൺ കഴിഞ്ഞു മാതാപിതാക്കൾ ജോലിക്കു പോയി തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
പല കുഞ്ഞുങ്ങളും വീടുകളിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായി, പ്രായമായവർ പുറത്തിറങ്ങാതെയായതോടെ അവരും കുട്ടികളും ടെലിവിഷനു മുൻപിലിരിപ്പായി. വാർത്ത ചാനലോ, സിനിമയോ അപ്പൂപ്പൻ വച്ചാൽ അന്നേരം തന്നെ കുഞ്ഞുങ്ങൾ കാർട്ടൂൺ ചാനൽ ഓൺ ചെയ്യുകകയായി, റിമോട്ടിനു വേണ്ടിയുള്ള തർക്കങ്ങൾ തുടരുകയായി, പിന്നെ വൈകുന്നേരം കുഞ്ഞിന്റെ മാതാപിതാക്കൾ വന്നാൽ കാർന്നോന്മാരുടെയും, കുഞ്ഞുങ്ങളുടെയും പരസ്പരമുള്ള പരാതികൾ തീർക്കുവാനേ സമയമുണ്ടാകൂ. ചില വീടുകളിൽ മൂത്ത കുട്ടിയും ഇളയ കുട്ടികളും തമ്മിലുള്ള അടിപിടി ഗുസ്തി വേറെ. ആറു വയസ്സും അറുപതു വയസ്സും കൂട്ടിലടച്ച കിളികളെപോലെ വീടുകളിലും അതിനു ചുറ്റിലുമൊതുങ്ങി. ബന്ധു വീടുകളിലോ, എന്തിനു പറയുന്നു അയൽവക്കങ്ങളിൽ പോലും പോകാനാകാത്ത ഒരവസ്ഥ ,അടുത്തുള്ള ചങ്ങാതി കൂട്ടങ്ങളെ കാണാൻ പോലുമില്ല, മാസ്കും സാനിറ്റിസേറും കുഞ്ഞുകുട്ടികൾ വരെ ഏറ്റെടുത്തു.പുറമെ ജോലിക്കുപോയിട്ട് വൈകുന്നേരം വീട്ടിൽ വരുന്ന മാതാപിതാക്കളെ കണ്ട് ഓടിവരുന്ന കുഞ്ഞുങ്ങളെ പണ്ടത്തെ പോലെ ചാടി എടുക്കുവാൻ അച്ഛനും അമ്മയ്ക്കും മടിയായി, കുളിച്ചു ശുദ്ധമായ ശേഷം വീട്ടിൽ കയറുന്ന സ്ഥിതിയായി.
സ്കൂളുകളിൽ ഓൺലൈൻ ക്ലാസും, വിക്ടറി ചാനലിലെ പരിപാടികളും തുടങ്ങിപ്പോൾ കാര്യങ്ങൾ ആകെ വേറെ ലെവലായി, മാതാപിതാക്കൾ പ്രത്യേകിച്ചു അമ്മമാർ അദ്ധ്യാപകരായി മാറി, പണ്ടെങ്ങോ പഠിച്ചു മറന്ന ഹിന്ദിയും, ഇംഗ്ലീഷ് ഗ്രാമറും, കണക്കുമെല്ലാം വീണ്ടും പഠിക്കണം, കുഞ്ഞു കുട്ടികളെ അക്ഷരം പഠിപ്പിച്ചു എഴുതി വാട്സ്ആപ്പ്, ഗൂഗിൾ ക്ലാസ്സ് റൂമിൽ അയക്കണം തുടങ്ങി വീട്ടിലെ പണികൾ കഴിഞ്ഞു ആദ്യം സ്വയം പഠിച്ചു പിന്നെ കുട്ടികളെ പഠിപ്പിക്കുകയെന്ന വെല്ലുവിളി.
ജോലിയുള്ള മാതാപിതാക്കളാകട്ടെ പ്രത്യേകിച്ചു സ്കൂൾ അദ്ധ്യാപകരായ മാതാപിതാക്കൾ ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഓൺലൈനിൽ പാഠഭാഗങ്ങൾ തയ്യാറാക്കി അയച്ചശേഷം അവരുടെ സ്വന്തം കുട്ടികളെ പഠിപ്പിക്കുന്ന സ്ഥിതി, പരീക്ഷകൾ വരെ വീടുകളിൽ, ചുരുക്കം പറഞ്ഞാൽ രാവിലെ മുതൽ ഓൺലൈൻ.. അതിനിടെ വീട്ടിലെ മറ്റു കാര്യങ്ങളും. നമ്മുടെ കുഞ്ഞു കുട്ടികൾ സ്കൂളിൽ പോവുകയെന്ന കാര്യം തന്നെ മറന്ന അവസ്ഥയിലാണിപ്പോൾ. ഇനി വല്ലപ്പോഴും മനസമാധാനത്തിനു വേണ്ടി ഒരു മാറ്റത്തിനായി കുഞ്ഞുങ്ങളുമായി ഒന്ന് പുറത്തുപോയി വരാമെന്നു കരുതിയാൽ മനസ്സു സമ്മതിക്കാത്ത വല്ലാത്തോരു കൊറോണ പേടി,ഇനി അമ്പലത്തിലോ പള്ളിയിലോ പോകാമെന്നു കരുതിയാൽ വലിയ ആരാധനാലയങ്ങളിലൊന്നും പത്തു വയസ്സിൽ താഴെ കുഞ്ഞുങ്ങളെ കയറ്റുകകൂടിയില്ല.
മൊബൈൽ ലാപ്ടോപ്, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയിലൊതുങ്ങി കുഞ്ഞു ജീവിതങ്ങൾ,ഞായറാഴ്ച അവധി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാനുള്ള തയാറെടുപ്പുകൾ..ഒന്നുമില്ലാതെ ദിവസം ഏതെന്നു പോലുമറിയാതെ അവസ്ഥ. ഓട്ടീസം തുടങ്ങി ഭിന്ന ശേഷി ക്കാരായ കുട്ടികളുള്ള വീടുകളിലെ കാര്യമാണ് അതിലും കഷ്ടം.ബഡ്‌സ് സ്കൂളും, സ്പെഷ്യൽ സ്കൂളും അടച്ചതോടെ കൂട്ടുകാരെ കാണാതെ വല്ലാത്തൊരു എകാന്തത പലരെയും ബാധിച്ചു തുടങ്ങി.പുറമെയുള്ള സന്ദർശനങ്ങൾ ഇല്ലാതായത്തോടെ ആയിരങ്ങൾ കൊടുത്തു കല്യാണത്തിനും മറ്റും ഇടുവാനായി വാങ്ങിവച്ച പുതു വസ്ത്രങ്ങൾ പോലും കുട്ടികൾ വീടുകളിൽ മാത്രം ധരിച്ചു തുടങ്ങി, അല്ലാതെന്തുചെയ്യാൻ.
കോവിഡ് വാക്സിൻ കുറച്ചു മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്ന വാർത്ത മാത്രമാണ് ഏക പ്രതീക്ഷ,ബാഗും, യൂണിഫോമും പുസ്തകങ്ങളുമായി, കളിചിരിയോടെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന കാലം അടുത്ത വർഷമെങ്കിലും പ്രതീക്ഷിക്കാം. ചെളി പുരണ്ട യൂണിഫോമും ക്ലാസ്സിലെ അന്നന്നു നടന്ന വിശേഷങ്ങളുമായി കുഞ്ഞുങ്ങൾ വൈകുന്നേരം സ്കൂളിൽ നിന്നു തിരിച്ചു വരുന്നതും നോക്കിയിരിക്കാൻ അധികം വൈകാതെ സാധിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന പോലെ ‘സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിനാണെന്നു’ പ്രത്യാശിക്കാം. പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 days ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
NEWS19 hours ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME5 days ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME7 days ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME7 days ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS1 week ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS1 week ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം