Connect with us

Hi, what are you looking for?

EDITORS CHOICE

ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടവുമായി പിണ്ടിമന സ്വദേശിനി കൃഷ്ണപ്രിയ.

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ കുമാറിന്റെയും സ്മിതയുടെയും മകളായ കൃഷ്ണപ്രിയ അനിൽ വെങ്കല മെഡൽ നേടുകയുണ്ടായി. എറണാകുളം ജില്ലയിൽ നിന്നും ജില്ലാ സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷനുള്ള കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിൽ കഴിഞ്ഞ എട്ടു വർഷകാലമായി ഹാൻഷി ജോയി പോളിന്റെ കീഴിൽ കരാട്ടെ പരീശീലിച്ചു വരുന്ന കൃഷ്ണപ്രിയ അനിൽ, കോതമംഗലം ശോഭന പബ്ലിക് സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

കോവിഡ് കാലമായതിനാൽ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ മത്സരങ്ങൾ ഓൺലൈൻ ആയിയാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഇരുപത്തി നാലു സംസ്ഥാനത്തു നിന്നുമുള്ള കുട്ടികൾ മത്സരിക്കുകയുണ്ടായി. ഈ മത്സരത്തിൽ കേരളം മൂന്ന് വെങ്കല മെഡലുകൾ കരസ്ഥമാക്കുകയുമുണ്ടായി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...