Connect with us

Hi, what are you looking for?

NEWS

നൂറു ദിവസത്തെ വൈവിധ്യമാർന്ന നൃത്ത പരിശീലനങ്ങളുമായി ഒരു യുവ കലാകാരി.

കോതമംഗലം :- ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പാട്ടും, നൃത്തവും, എല്ലാം നിറയുന്ന ഈ കോവിഡ് കാലത്ത്,നൂറു ദിവസം തുടർച്ചയായതും വ്യത്യസ്തമാർന്നതുമായ നൃത്ത പരിശീലനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു യുവ കലാകാരിയാണ് കോതമംഗലം, പിണ്ടിമന സ്വദേശിയായ ദേവിക ബൈജു. കുറച്ചു മാസങ്ങൾക്കു മുൻപ് തുടങ്ങിയ യു ട്യൂബ് ചാനലിൽ കഴിഞ്ഞ സെപ്റ്റംബർ അവസാന വാരം മുതൽ ഇന്ന് വരെ അൻപതു വൈവിദ്ധ്യമാർന്ന നൃത്ത വീഡിയോകൾ ഈ കലാകാരി പോസ്റ്റ് ചെയ്തിട്ടുണ്ട്.ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ ബി.എ ഭരതനാട്യ മൂന്നാം വർഷ വിദ്യാർത്ഥിയായ ദേവിക, ഈ കോവിഡ് കാലത്തു വീട്ടിലിരുന്നപ്പോഴാണ് ഒരു യു ട്യൂബ് ചാനൽ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

കൊറോണ പ്രതിരോധ സന്ദേശമുൾക്കൊണ്ട് മാസ്ക് ധരിച്ചു ‘ബ്രേക്ക്‌ ദി ചെയിൻ ‘എന്നപേരിൽ ചെയ്ത നൃത്ത വീഡിയോയും ശ്രീ നാരായണ ഗുരു വിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ‘ദൈവം ദശകം’ എന്ന പ്രാർത്ഥന ഗീതത്തിനു ചുവടു വച്ചുള്ള നൃത്തവും,യു ട്യൂബിൽ പോസ്റ്റ്‌ ചെയ്തത്തോടെ നൂറു കാണക്കിനാളുകൾ കാണുകയും,അഭിനന്ദിക്കുകയും, ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തുടർച്ചയായി നൂറു ദിവസത്തെ നൃത്ത വീഡിയോ തയ്യാറാക്കാനും അത് യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുവാനും ദേവിക തീരുമാനിച്ചു. വെല്ലുവിളി നിറഞ്ഞ ഈ ഉദ്യമത്തിന് ക്യാമറ, എഡിറ്റ് കാര്യങ്ങൾക്ക് ചേട്ടൻ ജിഷ്ണുവും മറ്റു കാര്യങ്ങൾക്ക് നല്ലൊരു ഗായികയായ സുഹൃത്ത് സയനോരാ സുഗുണനും സഹായ വാഗ്ദാനങ്ങൾ നൽകിയത്തോടെ ദേവിക നൃത്ത ചിത്രീകരണം ആരംഭിച്ചു.

ODIVA

വ്യത്യസ്തമായ ഓരോ ഭാവങ്ങളാണ് ദേവിക യുടെ ഓരോ നൃത്തത്തിനും, ഗാനങ്ങൾക്കനുസരിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിയ വീഡിയോ കാണുവാൻ യു ട്യൂബിൽ കാഴ്ചക്കാർ ഏറെയാണ്. ഗണപതി ശ്ലോകത്തിനും ഹരിഹരസുധ കീർത്തനത്തിനും , ശിവ ശ്ലോകത്തിനുമൊപ്പം നൃത്തം ചെയ്ത വീഡിയോയിൽ നിറയുന്ന ഭക്തി ഭാവം…. എല്ലാം ഭഗവൽ സന്നിധിയിൽ അർപ്പിച്ചു ചെയ്യുന്ന നൃത്തം പോലെ ഒരു കാഴ്ച… എൻവീട്ടു തോട്ടത്തിൽ, പ്രേമോദാരാനായി തുടങ്ങിയ ഗാനങ്ങളുടെ നൃത്തങ്ങളിൽ കാണുന്ന പ്രേമഭാവം…, പിന്നെ വാത്സല്യം, രൗദ്രം തുടങ്ങിയ ഭാവങ്ങൾ നിറയുന്ന ഒട്ടേറെ നൃത്താവിഷ്കരങ്ങൾ, യു ട്യൂബിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ കാണുന്ന ഓരോ നൃത്താസ്വദകനും, ഇനി നൃത്തം അറിയാത്തവർക്കും ഇതു നൽകുക നല്ലൊരു അനുഭവമാണ്.

‘ചിതറി തെറിക്കുന്ന ചിന്തകളിൽ ‘ എന്ന് തുടങ്ങുന്ന വളരെ പ്രശസ്തമായ കാട്ടുപൂവ് എന്ന കവിത, നയന മനോഹര നൃത്തമായി അവതരിപ്പിച്ചത് ഇതിൽ വേറിട്ടൊരു കാഴ്ചയായി മാറുന്നു. കുറെ ദിവസങ്ങളുടെ അധ്വാനമാണ് ഓരോ ഗാനങ്ങൾ തീരുമാനിക്കുന്നതും ഗാനത്തിന് യോജിച്ച ചുവടുകൾ വച്ചു അവ പൂർത്തിയായി ഒരു വീഡിയോ ആക്കുകയെന്നതും, വീടിനകവും, കോതമംഗലത്തിനടുത്തുള്ള പ്രകൃതി രമണീ യമായ സ്ഥലങ്ങളും, അമ്പലങ്ങളും, കാവുകളുമെല്ലാം, ദേവികയുടെ നൃത്ത ചിത്രീകരണത്തിന് പശ്ചാത്തലമാകാറുണ്ട് .

അച്ഛൻ ബൈജുവും, അമ്മ മായ ബൈജുവും നല്ലൊരു ചിത്രകാരിയായ അനിയത്തി ഗോപികയും, ദേവികയുടെ നൃത്തത്തിന് ആവശ്യമായ ഗാനങ്ങൾ തിരഞ്ഞെടുക്കാനും, ചിത്രീകരണത്തിനും മറ്റെല്ലാവിധ സഹായങ്ങളുമായി കൂടെതന്നെയുണ്ട്. ഇതു വരെ അൻപതു ദിവസം പൂർത്തിയാക്കിയ ദേവികയുടെ നൃത്തം, നൂറു ദിവസം പൂർത്തിയാക്കി ആസ്വാധക മനം കവർന്ന് ,യു ട്യൂബിൽ ട്രെൻഡിംഗ് ആകട്ടെയെന്നും , ദേവിക ,ഭാവിയിൽ നല്ലൊരു നർത്തകിയായി അറിയപ്പെടുമെന്നും നമുക്ക് പ്രത്യാശിക്കാം.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...