കോതമംഗലം : പരിശുദ്ധ ബാവയുടെ കബറിടം വണങ്ങാൻ പതിവ് തെറ്റിക്കാതെ ഗജ വീരൻമാർ എത്തി. കിഴക്കേമടം സുധർശന്റെ ഉടമസ്ഥതയിലുള്ള തൃക്കാരിയൂർ ശിവ നാരായണൻ എന്ന ആനയാണ് എത്തിയത്. പള്ളിക്ക് ചുറ്റും വലംവെച്ചു കബറിടം വണങ്ങി യാണ് മടങ്ങിയത്. പഴവും ശർക്കരയും നൽകി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മം കോട്ടിൽ, ട്രസ്റ്റി ബിനോയ് മണ്ണൻ ചേരിൽ എന്നിവർ ചേർന്ന് ആനയെ സ്വീകരിച്ചു.
