കോതമംഗലം : കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10.15 യോടെയാണ് അപകടം നടന്നത്. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടി മകൻ എം. എം പോൾ (74) ആണ് ടാങ്കിൽ കുഴഞ്ഞു വീണുമരിച്ചത്. കോതമംഗലം ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തി ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു, SFRO കെ എസ് എൽദോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അൻഷാദ്, ജയകൃഷ്ണൻ, ഡ്രൈവർ ബെന്നി മാത്യൂസ്, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സംസ്കാരം നാളെ (1/08/20) ഏലവുംപറമ്പ് റോസ് ഗാർഡനിലെ വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞു 3 മണിക്ക് കുറുമറ്റത്തുള്ള ഇന്ത്യ പെന്തക്കോസ്ത് ചർച് സെമിത്തേരിയിൽ. ഭാര്യ. ലീല. ചാത്തമറ്റം ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ. ഡോ. ബിജു പോൾ (ഓസ്ട്രേലിയ )ദീപു പോൾ (യൂ. കെ ).