കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സി. പോള്‍ മരിയ മുല്ലൂര്‍ എസ്.എച്ച് (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത രാജകുമാരി മുല്ലൂര്‍ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സെലിന്‍ ദേവസ്യ (കുഞ്ചിത്തണ്ണി), ജോയി ജോസഫ്( രാജകുമാരി), ടോമി ജോസഫ് ( രാജകുമാരി), പരേതയായ മേരി ജോര്‍ജ്. പരേത നെടുംകണ്ടം, ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ ,പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂര്‍, പാളയം എന്നിവിടങ്ങളില്‍ അംഗമായും നേഴ്‌സറി സ്‌കൂള്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്



















































