Connect with us

Hi, what are you looking for?

NEWS

ആവണി ശ്രീധരനെ അനുമോദിച്ചു

കവളങ്ങാട്: എസ്എഫ്ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംജി സർവകലാശാല കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ആവണി ശ്രീധരനെ അനുമോദിച്ചു. ആന്റണി ജോൺ എംഎൽഎ ഉപഹാരം നൽകി. പുന്നേക്കാട് വീട്ടിൽ ശ്രീധരന്റെയും സുധാ ശ്രീധരന്റെയും മകളാണ്. കോതമംഗലം എംഎ കോളേജിൽ ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിനിയാണ്.

സഹോദരൻ ആരോമൽ. വാരപ്പെട്ടിയിലെ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസിലെ അഞ്ജലി സുനിൽ ആര്‍എല്‍വിയുടെ ശിഷ്യയാണ്. ചടങ്ങിൽ സിപിഐ എം ലോക്കൽ സെക്രട്ടറി എംപി വർഗീസ്, ലോക്കൽ കമ്മിറ്റിയംഗം ഇ എം നിയാസ്, കെ എസ്‌ അനന്തു, മാത്യു കെ ഐസക്, അതുൽ സജീവ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...