Connect with us

Hi, what are you looking for?

CHUTTUVATTOM

പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര്‍ എസ്റ്റേറ്റിനുള്ളില്‍ പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കുകളുടെയും അജൈവമാലിന്യങ്ങളുടെയും കൂമ്പാരമാണ് ഇവിടെ കാണപ്പെട്ടത്. ഇ-മാലിന്യവുമുണ്ട്. എസ്റ്റേറ്റിലെ റബറും മറ്റ് മരങ്ങളും വെട്ടിനീക്കി റീപ്ലാന്റിന് ഇട്ടിരിക്കുന്നതിനാല്‍ സൂപ്രണ്ടോ മറ്റ് ജോലിക്കാരോ ആരും തോട്ടത്തില്‍ എത്തിയിരുന്നില്ല. ഇത്തരത്തില്‍ ആളൊഴിഞ്ഞ സാഹചര്യം ആണെന്ന് മനസ്സിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യം തള്ളിയിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തോട്ടത്തില്‍ അതിക്രമിച്ചുകയറി മാലിന്യം നിക്ഷേപിച്ചതിനെതിരെ ഊന്നുകള്‍ പോലീസിലും, കവളങ്ങാട് പഞ്ചായത്ത് ഓഫീസിലും എസ്റ്റേറ്റ് അധികൃതര്‍പരാതി നല്‍കി. ഊന്നുകല്‍ പോലീസ് സ്ഥലത്ത് എത്തി മാലിന്യക്കുമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് സ്ഥാപനങ്ങളുടെ പേരോ വിലാസമോ ലഭ്യമാകുമോയെന്നും, മാലിന്യം എത്തിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പരിസരത്തെ റോഡുകള്‍ക്ക് സമീപമുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും സിസിടിവിയും പരിശോധന നടത്തിവരികയാണ്.

കോതമംഗലം താലൂക്കിന്റെ പലഭാഗങ്ങളിലും അടുത്ത നാളുകളില്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ചാത്തമറ്റം കോളേജിന് സമീപം പാറമടയില്‍ കഴിഞ്ഞ ദിവസം ഒരു ലോഡ് ഇ-മാലിന്യം നിക്ഷേപിച്ചത് പോത്താനിക്കാട് പോലീസ് പിടികൂടി വാഹനവും കസ്റ്റഡിയില്‍ എടുത്തിരുന്നു. കടവൂരിന് സമീപം റമ്പര്‍ തോട്ടത്തില്‍ മാലിന്യം തള്ളിയത് മാലിന്യ കൂമ്പാരത്തില്‍ നിന്നും കേറ്ററിങ്ങ് സ്ഥാപനത്തിന്റെ വിലാസം കണ്ടെത്തി പിടികൂടിയിരുന്നു.

നെല്ലിക്കുഴി പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും ഇത്തരത്തില്‍ പാറമടകളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും മാലിന്യം തള്ളിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ പാതയില്‍ കവളങ്ങാടിന്റെ പലഭാഗങ്ങളിലും വില്ലാഞ്ചിറയിലും റോഡരുകില്‍ ലോഡ് കണക്കിന് കക്കൂസ് മാലിന്യവും അജൈവ മാലിന്യങ്ങളും തള്ളിയ സംവങ്ങളുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സ്ഥിരം കരാര്‍ എടുക്കുന്ന സംഘങ്ങളാണ് ഇത്തരം മാലിന്യ നിക്ഷേപത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളുണ്ട്. പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അന്യോഷ്ണവും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

error: Content is protected !!