Connect with us

Hi, what are you looking for?

NEWS

ആർച്ചെറി ചാമ്പ്യൻഷിപ്പിന് തുടക്കമായി

കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. പതിനാല് ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ മത്സരാർത്ഥികൾ രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നിരവധി മെഡലുകളാണ് ആർച്ചറി മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഗോവയിൽ അടുത്ത മാസം നടക്കുന്നേ ദേശീയ ഗെയിംസിൽ സംസ്ഥാനത്തിനായി പങ്കെടുക്കുന്ന താരങ്ങളും കോതമംഗലത്ത് മത്സര രംഗത്തുണ്ട്. മത്സരങ്ങളുടെ ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കേരള ആർച്ചറി അസോസിയേഷൻ സെക്രട്ടറി ഗോകുൽനാഥ് പി അധ്യക്ഷത വഹിച്ചു. കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ്, കുഞ്ചാട്ട്, ആർച്ചറി അസേസിയേഷൻ ട്രഷറർ പന്മന മഞ്ജേഷ്, ദേശീയ ജഡ്ജ്
ശ്യം വി.എം, കേരള സ്പോർട്സ് കൗൺസിൽ കോച്ച് മാരായ രജ്ജിത്ത് ഒ.ആർ, മനു പി യു , കൺവീനർ വിഷ്ണു റെജി തുടങ്ങിയവർ സംസാരിച്ചു. നാളെ വൈകിട്ടു സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം നഗരസഭെ ചെയർമാൻ കെ കെ ടോമി തുടങ്ങിയവർ പങ്കെടുക്കും.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...