Connect with us

Hi, what are you looking for?

NEWS

നിയുക്ത ശബരിമല മേൽശാന്തിക്ക് സ്വീകരണം നൽകി

കോതമംഗലം :തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേൽശാന്തിയുമായ പുത്തില്ലം മഹേഷ് നമ്പൂതിരിക്ക് തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ജനപ്രതിനിധികളുടെയും വിവിധ ക്ഷേത്രങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചു.രേണുകേയ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ആന്റണി ജോൺ എം എൽ എ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി വൃശ്ഛിക് വാസുദേവൻ നമ്പൂതിരി, പൊന്നാട്ട്കാവ് മേൽശാന്തി സന്തോഷ് തിരുമേനി എന്നിവർ പൂർണ്ണ കുംഭം നൽകി. യോഗത്തിൽ ദേവസ്വം വൈസ് പ്രസിഡന്റ് ഗോബീനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹേഷ് തിരുമേനി അനുഗ്രഹ പ്രഭാക്ഷണം നടത്തി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,വാർഡ് മെമ്പർ പ്രിയ സന്തോഷ്, ഡയാന നോമ്പി,ബിന്ദു ശശി,വിവിധ ഹൈന്ദവ സംഘടന പ്രതിനിധികൾ, ക്ഷേത്രഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ദേവസ്വം സെക്രട്ടറി സന്തോഷ് പട്ടമ്മാട്ട് സ്വാഗതവും ദേവസ്വം ജോയിന്റ് സെക്രട്ടറി പത്മകുമാർ പട്ടമ്മാട്ട് നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...