Connect with us

Hi, what are you looking for?

NEWS

ആലുവ മുതൽ കോതമംഗലം വരെയുള്ള റോഡ് നാലുവരിയാക്കാനുള്ള പദ്ധതി സമർപ്പിച്ചു.

പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡ് നാല് വരി പാതയായി നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ചു കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം എബ്രാഹമുമായി കഴിഞ്ഞ ദിവസം എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ബസ് കോറിഡോർ, യൂട്ടിലിറ്റി ഡക്റ്റ് എന്നിവ ഉൾപ്പെടുത്തി ദീർഘവീക്ഷണത്തോടെ പദ്ധതി നടപ്പിലാക്കണമെന്ന നിർദ്ദേശം എൽദോസ് കുന്നപ്പിള്ളി കിഫ്ബി സി.ഇ.ഒ ക്ക് മുന്നിൽ സമർപ്പിച്ചു. അശമന്നൂർ മുതൽ ആലുവ വെസ്റ്റ് വരെ 7 വില്ലേജുകളിലെ 91.09 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഏകദേശം 943 കോടി രൂപയാണ് ഇതിന് വേണ്ടി മാത്രം ചെലവ് പ്രതിക്ഷിക്കുന്നത്.

പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. ഏകദേശം അൻപതിനായിരം വാഹനങ്ങളാണ് ഒരു ദിവസം ആലുവ മൂന്നാർ റോഡ് വഴി കടന്ന് പോകുന്നത്. മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ഇവിടെ ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ബഹുഭൂരിഭാഗം വരുന്ന 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പാലക്കാട്ടുതാഴം മുതൽ ഓടക്കാലി പാച്ചുപിള്ളപടി വരെയാണ് പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ടത്.

പദ്ധതിയുമായി ബന്ധപ്പെട്ട് കിഫ്ബി തയ്യാറാക്കി നൽകിയ ഡ്രോൺ സർവ്വേ പ്രകാരമാണ് പദ്ധതി രേഖ തയ്യാറാക്കിയത്. 23 മീറ്റർ വീതിയിലാണ് റോഡ് വികസനം സാധ്യമാക്കുന്നത്. ഇരു വശങ്ങളിലുമായി 7.5 മീറ്റർ വീതിയിൽ റോഡുകൾ നിർമ്മിക്കും. 2.5 മീറ്റർ വീതിയിൽ മീഡിയന് ഇരു വശങ്ങളിലുമായി ആകെ 15 മീറ്റർ വീതിയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. ഇതോടൊപ്പം 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഇരു വശങ്ങളിലുള്ള റോഡിനോട് ചേർന്ന് നിർമ്മക്കുമെന്ന് എംഎൽഎ അറിയിച്ചു. നടപ്പാതകൾ ടൈൽ വിരിച്ചും കൈവരികൾ നിർമ്മിച്ചും സുരക്ഷിതമാക്കും. നിലവിലുള്ള റോഡിനോട് ചേർന്നുള്ള ഇരു വശങ്ങളിലുള്ള സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും.

പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ട 14 ജംഗ്ഷനുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതൊടൊപ്പം 9 പാലങ്ങളും കലുങ്കുകളും വീതി കൂട്ടുകയും പുനർ നിർമ്മിക്കുകയോ ചെയ്യേണ്ടി വരും.

കിഫ്ബിയുടെ അംഗീകാരം കിട്ടിയതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. ഇതിന് 4 ( 1) വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും. അതിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായി റോഡ് കടന്നു പോകുന്ന വില്ലേജുകളിലെ ഭൂമിയുടെ വില സംബന്ധിച്ച വിവരങ്ങൾ എംഎൽഎ യുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് ശേഖരിച്ചു. അശമന്നൂർ, രായമംഗലം, പെരുമ്പാവൂർ, വെങ്ങോല, വാഴക്കുളം, കീഴ്മാട് ആലുവ വെസ്റ്റ്, ആലുവ ഈസ്റ്റ് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി പദ്ധതിക്കായി വേണ്ടി വരും.

സമൂഹ്യാഘാത പഠനം നടത്തിയതിന് ശേഷമാകും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ റോഡ് ഏറ്റവും ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനും വെള്ളക്കെട്ട് ഉൾപ്പെടുന്ന പ്രദേശത്ത് റോഡ് ഉയർത്തി കാനകൾ നിർമ്മിക്കുന്നതിനും കൈവരികൾ സ്ഥാപിക്കുന്നതിനുമുള്ള 134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി മുൻപ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി കണക്കിലെടുത്ത് പദ്ധതി നാല് വരി പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാൻ കിഫ്ബി നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചത്.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!