കോതമംഗലം : ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കോതമംഗലം താലൂക്കിന്റെ ഇരുപതാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഫാസ് ഓഡിറ്റോറിയത്തിൽ(കോഴിപ്പിള്ളി പാലത്തിനു സമീപം)വച്ച് നടന്നു. പ്രസിഡന്റ് ബിജു താമരച്ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ,സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്,താലൂക്ക് രക്ഷാധികാരി ഇ പി ജോസ്,സംസ്ഥാന രക്ഷാധികാരി സി എം ജേക്കബ്,സംസ്ഥാന വൈസ് പ്രസിഡന്റ്,കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് ഗീവർഗീസ് ബാബു ജില്ലാ സെക്രട്ടറി എം വി ഗിരീഷ്,മുവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് ജോർജ് ജോൺ റ്റി,ജില്ലാ കമ്മറ്റി മെമ്പർ സജി മത്തായി,ജില്ലാ ട്രഷറർ മത്തായി ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് വിശ്വനാഥൻ പി പി സ്വാഗതവും സെക്രട്ടറി ടോണി മാത്യു കൃതജ്ഞതയും പറഞ്ഞു.