Connect with us

Hi, what are you looking for?

AGRICULTURE

കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കോതമംഗലം: കേന്ദ്രസർക്കാരിന്റെ കർഷക ഓർഡിനൻസ് പിൻവലിക്കുക,കർഷകന് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, കോവിഡ് കാലത്ത് കർഷകന് മാസം 7500 രൂപ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ ശിവൻ ഉൽഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി കെ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ജി പ്രസാദ് സ്വാഗതവും കർഷക സംഘം ഏരിയാ കമ്മറ്റിയംഗം  പൗലോസ് കെ.മാത്യു നന്ദിയും പറഞ്ഞു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എം.ഐ കുര്യാക്കോസ്, ട്രഷറർ എം.എസ്. അലിയാർ തുടങ്ങിയവർ പങ്കെടുത്തു.

 

You May Also Like