Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത പ്ര​തി അ​റ​സ്റ്റി​ൽ

കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റില്‍. മലയിന്‍കീഴ് ചേരിയില്‍ സി.വി. സുരേഷ് (കാലന്‍ സുരേഷ്- 42) ആണ് അറസ്റ്റിലായത്. ആശുപത്രിക്കുള്ളില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അതിക്രമം ഉണ്ടായത്. ആശുപത്രി സൂപ്രണ്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷ് വാക്കത്തിയുമായാണ് ആശുപത്രിയിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ഇയാള്‍ ആശുപത്രി ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ ആദ്യം അതിക്രമം നടത്തിയത്.

തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടേയും വാര്‍ഡിലെ ശുചിമുറിയില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത്. സുരേഷ് നേരത്തെ പലതവണ ആശുപത്രിയില്‍ അതിക്രമം നടത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടംമൂലം ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവുന്നതും, ജീവനക്കാര്‍ക്ക് സ്വസ്ഥമായി ജോലി നോക്കാന്‍ കഴിയാതെവരുന്നതും ഇവിടെ പതിവായിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!