Connect with us

Hi, what are you looking for?

NEWS

പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 2000 കിലോഗ്രാമോളം ഒട്ടുപാല്‍ കത്തിനശിച്ചു. ഡ്രയര്‍ മെഷീനാണ് തീപിടിച്ചത്. മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര അടക്കം ഭാഗികമായി കത്തിയമര്‍ന്നു. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഫാക്ടറിയിലെ അഗ്‌നി സുരക്ഷ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് തീയണക്കാന്‍ നടത്തിയ ശ്രമം വിഫലമായി. കോതമംഗലം, മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് എത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പോത്തുപാറ ഭാഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബേസില്‍ നാച്ചുറല്‍ ടിഎസ്ആര്‍ സ്വകാര്യ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ടയര്‍ നിര്‍മാണത്തിനുള്ള ക്രമ്പ് റബറാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഡ്രയര്‍ മെഷീനിലേക്കുള്ള ഗ്യാസ് പ്രവഹിക്കുന്ന ഭാഗത്തുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൂര്‍ണമായ നഷ്ടം കണക്കാക്കി വരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

CHUTTUVATTOM

കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍...

ACCIDENT

കോതമംഗലം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഊന്നുകല്‍ വെള്ളാമകുത്തില്‍ ഞായറാഴ്ച ഉച്ചക്ക് 11 ഓടെയാണ് ഇരുദിശകളില്‍ നിന്നും വന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരെ കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ്...

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഇലക്ടിക് വയര്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ടിക് വയറുകള്‍ മോഷണം നടത്തിയ കേസില്‍ മുളവൂര്‍ പേഴക്കാപ്പിള്ളി എസ് വളവ് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍...

CHUTTUVATTOM

കോതമംഗലം: കനത്ത മഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തും, കുടമുണ്ട പാലവും, മണിക്കിണര്‍ പാലവും വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പൂയംകുട്ടി ഗ്രാമം ഒറ്റപ്പെട്ടു. ബ്ലാവനയില്‍ വെള്ളം...

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

error: Content is protected !!