Connect with us

Hi, what are you looking for?

NEWS

ഇടിമിന്നലേറ്റ് പിടവൂർ സ്വദേശികളായ പിതാവിനും മകൾക്കും പരിക്ക്

കോതമംഗലം : ഇടിമിന്നലേറ്റ് പിടവൂർ സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ പിതാവിനും എൽ കെ ജി വിദ്യാർത്ഥിനിയായ മകൾക്കും പരിക്കേറ്റു . ഇന്നലെ വൈകുന്നേരം 4.30 ഓടെ പിടവൂർ കവലയിൽ സ്കൂൾ വാഹനത്തിൽ നിന്നും മകളെ വിളിച്ചിറക്കി വെയ്റ്റിങ് ഷെഡിൽ നിൽക്കുമ്പോഴാണ് പിടവൂർ കാവുംപടി ചിത്തിരയിൽ ഋഷികേഷിനും എൽ കെ ജി വിദ്യാർത്ഥിനിയുമായ മകൾ ശിവന്യ ഋഷിക്കുമാണ് ഇടിമിന്നലേറ്റത് . ഇടിമിന്നലിൻറെ ശക്തിയിൽ കയ്യിലിരുന്ന കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയും മിന്നലിന്റെ ആഘാതത്തിൽ ഋഷികേശ് പുറകോട്ട് മറിഞ്ഞുവീഴുകയുമാണുണ്ടായത്.രണ്ടുപേർക്കും മിന്നലിൽ സാരമായ പരിക്കേറ്റു. കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു .

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...