കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്റെ തൊണ്ണൂറാം ദിന സമ്മേളനം നിൽപ്പ് സമരമാക്കി മാറ്റി. തൊണ്ണൂറാം ദിന പൂർത്തീകരണ സമ്മേളനം മുൻസിപ്പൽ കൗൺസിൽ സിന്ധു ജിജോ ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി പിടിച്ചെടുക്കാൻ നടത്തുന്ന ചില ശക്തികളുടെ നീക്കം നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തി തടയുമെന്ന് സിന്ധു ജിജോ പ്രസ്താവിച്ചു. ജനാധിപത്യരീതിയിൽ ഭരണം നടക്കുന്നിടത്തോളം നിലവിലുള്ള 31 കൗൺസിലര്‍ മാരും ഒറ്റക്കെട്ടായി ചെറിയ പള്ളിയ്ക്കും, ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കുമെന്ന് കൗൺസിലർ പറഞ്ഞു.
ചടങ്ങില്‍ ജോർജ് എടപ്പാറ അധ്യക്ഷത വഹിച്ചു. ഫാദർ ബൈജു ചാണ്ടി അനുഗ്രഹ പ്രഭാഷണം നടത്തി. ചെറിയ പള്ളി വികാരി ഫാ.ജോസഫ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.എൽദോസ് കാക്കനാട്, ഫാ.എൽദോസ് കുമ്മംകോട്ടിൽ, ഫാ.ബിജു അരീക്കൽ പിസി ജോർജ് പൗലോസ് പഴുക്കാളി, ടി ടി ജോയ് ,കെ കെ അബ്രഹാം, അഡ്വക്കേറ്റ് കെ ജെ ജേക്കബ് ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
You must be logged in to post a comment Login