കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ മാഗസിൻ (‘അദ്വയം’) പ്രകാശനവും ആന്റണി ജോൺ നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സോമൻ പി. മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു.
കോളേജിലെ പുതിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നവാഗത ദിനാഘോഷ ഉദ്ഘാടനം ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഹാജി കെ.എം. പരീത് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ വിഷ്ണു എം പി,വൈസ് ചെയർപേഴ്സൺ ആൽബ ഫാത്തിമ, ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ, എച്ഒഡി ഡോ. നിഷ പരമേശ്വരൻ, അധ്യാപിക ത്രേസ്യ ഒ.വി. എന്നിവർ പ്രസംഗിച്ചു.യൂണിയൻ ഭാരവാഹികളായ ആര്യ കൃഷ്ണ കെ.ആർ, ഹരികൃഷ്ണ, ശ്രീക്കുട്ടി വി.ആർ, എൽബിൻ, മയാസ, ഫാത്തിമ സി.എം എന്നിവർ നേതൃത്വം നൽകി.




















































