Connect with us

Hi, what are you looking for?

CHUTTUVATTOM

ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് അന്തിമ സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു

ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് അന്തിമ സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നപ്പോൾ

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി) യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരാണ് രണ്ടു ദിവസങ്ങളിലായി നടന്ന യോഗത്തിൽ പങ്കെടുത്തത്. ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ ഗവേഷണങ്ങൾക്കും നൂതന സാങ്കേതികവിദ്യകൾക്കും പ്രാധാന്യം നൽകിയാണ് ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചത്. കോതമംഗലം എം. എ. കോളേജിലാണ് എംഎസ്സി ഗ്രീൻ ഹൈഡ്രജൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചിരിക്കുന്നത്.

ഡിഎസ്ടി ഹെഡ് ആൻറ് അഡ്വൈസർ ഡോ. നിഷ മെൻഡിരാട്ട, ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ വിഭാഗം സയന്റിസ്റ്റ് ആൻറ് സീനിയർ ഡയറക്ടർ ഡോ. രഞ്ജിത്ത് കൃഷ്ണ പൈ, ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് ചെയർപേഴ്സൺ പ്രൊഫ. പ്രതിഭ ശർമ്മ (ഐഐടി മുംബൈ), പ്രൊഫ. ചന്ദ്രമൗലി സുബ്രഹ്മണ്യൻ (ഐഐടി മുംബൈ), ഡോ. നീന ജോൺ (സിഇഎൻഎസ് ബെംഗളൂരു), പ്രൊഫ. രാജു കുമാർ ഗുപ്ത (ഐഐടി കാൺപൂർ), പ്രൊഫ. അരവിന്ദ് കുമാർ ചന്ദിരൻ (ഐഐടി മദ്രാസ്), പ്രൊഫ. രാജേന്ദ്ര കുമാർ സിംഗ് (ബനാറസ് ഹിന്ദു സർവകലാശാല, വാരണാസി), പ്രൊഫ. വിഷ്ണു ബുഡമ (പൂനെ എച്ച് വിഐസി), പ്രൊഫ. നാഗഫണി എടുക്കുരി (ഐഐഎസ്സി ബെംഗളൂരു), ഡോ. മഞ്ജു കുര്യൻ, ഡോ. സ്മിത തങ്കച്ചൻ ആൻറ് ഡോ. സനു മാത്യു സൈമൺ (മാർ അത്തനേഷ്യസ് കോളേജ്) തുടങ്ങിയ വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു.

രണ്ടാം ദിവസം അമേസ്റ്റ് പ്രോഗ്രസ് റിവ്യൂ മീറ്റിംഗ് നടന്നു. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നടന്നുവരുന്ന ഗവേഷണങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യമെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60ൽ പരം ഗവേഷക വിദ്യാർത്ഥികളാണ് ഫെലോഷിപ്പിന്റെ അന്തിമ സെലക്ഷൻ യോഗത്തിൽ പങ്കെടുത്തതെന്നും എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

error: Content is protected !!