Connect with us

Hi, what are you looking for?

CHUTTUVATTOM

ലഹരിമാഫിയയെ തുരത്താൻ ഒറ്റക്കെട്ടായി എല്ലാവരും പോരാട്ടത്തിന് ഇറങ്ങണം: മന്ത്രി രമേശ് ചെന്നിത്തല

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിനോടനുബന്ധിച്ച് മന്ത്രി തൂഫാൻ പതാക ഉയർത്തി. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ സ്വീകരണവേളയിൽ എസ്പിസി വിദ്യാർഥികളുടെ സല്യൂട്ടും ബാൻഡ് മേളവും ഉണ്ടായിരുന്നു. ഡീൻ കുര്യാക്കോസ് എംപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുത്തു.

മുൻ എംഎൽഎ ജോസഫ് വാഴക്കൻ, ക്രൈംബ്രാഞ്ച് എസ് പി സി .എസ് ഷാഹുൽ ഹമീദ്, നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, നേതാക്കന്മാരായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, അബു മൊയ്‌തീൻ, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കോളേജുകളിലെ എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുമടക്കം യുവാക്കളുടെ വലിയ പങ്കാളിത്തം പരിപാടിക്കുണ്ടായി.

ലിറ്റിൽ ഫ്ലവർ ഊന്നുകൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബും ചടങ്ങിൽ ശ്രദ്ധേയമായി. ലഹരിക്കെതിരായ പോരാട്ടം പ്രാദേശികതലത്തിൽ കൂടുതൽ ശക്തമാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് ചടങ്ങിൽ 15 പേരെ തൂഫാൻ വാരിയർമാരായി തെരഞ്ഞെടുത്തു. യുവജനങ്ങളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുകയും ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് തൂഫാൻ വാരിയർമാരുടെ ദൗത്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

CHUTTUVATTOM

  ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’...

error: Content is protected !!