കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ബോർഡ് പ്രസിഡന്റ് ഫാ. ജോസ് പറത്തുവയലിൽ അധ്യക്ഷത വഹിച്ചു. മാനേജർ സുനിൽ ജോസഫ് , പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ ട്രസ്റ്റി എൽദോസ് മാത്യു , എസ്എൻ ട്രസ്റ്റ് അംഗം വി.എ സോമൻ, ഐക്യുഎസി കോർഡിനേറ്റർ ടിന്റു സ്കറിയ, ജൂബിലിൻ ജോസ് (ഐഐസി, ഐഇഡിസി), സോഷ്യൽ വർക്ക് വിഭാഗം മേധാവി സൗമ്യ മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ടി. ജോർജ്, എംഇസി-സിടി കോർഡിനേറ്റർ കെ.എം. വിവേക് എന്നവർ പ്രസംഗിച്ചു.
ഈ വർഷത്തെ പ്രധാന പരിപാടിയായ സ്പൈസസ് കണക്ട് – ഫാർമേഴ്സ് യൂത്ത് മിഷൻ കോളേജ് വിദ്യാർത്ഥികൾ, കർഷകർ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. കോളേജിൽ സുഗന്ധവ്യഞ്ജന നവസംരംഭക ക്ലബ്ബ് (സ്പൈസസ് ഇന്നൊവേഷൻ സ്റ്റാർട്ടപ്പ് ക്ലബ്ബ്) ആരംഭിക്കാനും പദ്ധതിയുണ്ട്.



















































