കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസ് കോമ്പറ്റീഷനിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് ഒന്നാം സമ്മാനവും വിമലഗിരി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ജോസ് അലക്സ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഫാ. ഡോ. നെൽസൺ മാത്യു സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രാമിന് അനീഷ് ജോർജ് നേതൃത്വം നൽകി. ഡിപ്പാർട്ട്മെൻറ് മേധാവി ബിബി വി മാത്യു, കോഡിനേറ്റർ ബിനു തോമസ്, അധ്യാപകരായ സാന്ദ്ര വി. മാത്യു, ഫായിസ അഷറഫ്, മേരി ജോർജ് , വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.



















































