മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റെ 4-ാമത് ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കോതമംഗലം എംഎല്. ഷിബു തെക്കുംപുറത്തിന്മൂവാറ്റുപുഴ ഹോട്ടല്‍ കബനി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പൊന്നാടയും ആണ് പുരസ്കാര ജേതാതാവിന് മന്ത്രി സമ്മാനിച്ചത്.
ജെസിഐ പ്രസിഡന്റ് ഡിവിന് ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, എല്‍ദോമാര്‍ ബസേലിയോസ് കോളേജ് ചെയര്മാന് പ്രൊഫ് ബേബി എം വര്‍ഗീസ്,നിര്‍മല കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന് കെ കുര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. ലിന്‍സ് കളത്തില്‍,എല്‍ദോ ബാബു വട്ടക്കാവന്, സോണ്‍ പ്രസിഡന്റ് എബിന് ബോസ്, ജെസിഐ സോണ്‍ ഡയറക്ടര്‍ അനു പോള്‍, മാത്യു പ്രസാദ്,ബേസില്‍ പി.കെ, ജോര്‍ജ്ജ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.പുതിയ പ്രസിഡന്റായി ജോബിന് ജോര്‍ജ് ചുമലയേറ്റു,






















































