Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻ്റ് കാർണിവൽ 5ന് ആരംഭിക്കും

കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മണ്ഡലത്തെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം ആഘോഷങ്ങളിലൂടെ പ്രാദേശിക വ്യാപാര-തൊഴിൽ മേഖലകൾക്ക് ഉണർവേകുകയുമാണ് ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.

ഭൂതത്താൻകെട്ട് കേന്ദ്രീകരിച്ച് വിപുലമായ വിനോദ-കലാ-സാംസ്കാരിക പരിപാടികൾ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡാമും പരിസരവും ദീപാലങ്കാരങ്ങളാൽ മനോഹരമാക്കും. ബോട്ടിങ്, കയാക്കിങ്, ഹെലികോപ്റ്റർ റൈഡ്, ലേസർ ഷോ തുടങ്ങിയ ആകർഷണങ്ങളും ഒരുക്കും. മിനി മാരത്തോൺ ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി ടൂറിസം–ഇറിഗേഷൻ ഫണ്ടിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നുമായി ഒരു കോടി രൂപ വിനിയോഗിക്കും.

കെഎസ്ആർടിസിയുമായി സഹകരിച്ച് -എക്സ്പ്ലോർ കോതമംഗലം പദ്ധതിയും കാർണിവലിന്റെ ഭാഗമായി നടപ്പാക്കും. മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് പ്രഖ്യാപിക്കും. കോതമംഗലത്തിന്റെ പ്രകൃതിസൗന്ദര്യവും ചരിത്ര-സാംസ്കാരിക പൈതൃകവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും കൂടുതൽ സഞ്ചാരികളെ മണ്ഡലത്തിലേക്ക് എത്തിക്കുന്നതിനുമുള്ള പദ്ധതികൾക്കും ഇതിലൂടെ രൂപം നൽകും.ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി സംഘടിപ്പിക്കുന്ന ‘തൂഫാൻ ഹണ്ട്’ ക്യാമ്പയിനും കോതമംഗലത്ത് 26ന് തുടക്കമാകും. രാവിലെ 11.30 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന പരിപാടി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിലാണ് കാർണിവലുമായി ബന്ധപ്പെട്ട പരിപാടികൾക്ക് രൂപം നൽകിയത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക നേരത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയിരുന്നു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആഘോഷ പരിപാടികൾ ഏകോപിപ്പിക്കും.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജോർജ്ജ്കുട്ടി, മേരി കുര്യാക്കോസ്, ബിന്ദു ജോർജ്ജ്, സംഗീത പ്രതീഷ്, റീന ജോഷി, വൈസ് പ്രസിഡന്റുമാരായ പി എ യൂസഫ്, ബിനോയ് സി പുല്ലൻ, ലത ഷാജി തുടങ്ങിയവർ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

  കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ കത്തീഡ്രല്‍ ഹോംസ് വഴി വാളാടിത്തണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ ആശീര്‍വാദ കര്‍മവും ഗൃഹപ്രവേശനവും ആധാരങ്ങളുടെ കൈമാറ്റവും ചൊവ്വാഴ്ച നടത്തും.രാവിലെ 9 ന്...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ...

CHUTTUVATTOM

കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

  കോതമംഗലം: പത്ര പ്രവര്‍ത്തകനായ കെ.പി.കുര്യാക്കോസ് രചിച്ച ‘മെയ് തെന്‍ ദോം’ പുസ്തകം പ്രകാശനം ചെയ്തു.കോതമംഗലം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എം.പി പ്രകാശനം നടത്തി. ഷിബു തെക്കും പുറം...

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...

NEWS

കോതമംഗലം:കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം, പുതുക്കുന്നത് ജോണ്‍സന്റെ തറവാടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ചേരയെ പിടിക്കുവാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് അതിസാഹസികമായി പാമ്പുപിടുത്ത വിദഗ്ധനായ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം:സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി.എം. അബ്ദുള്‍ അസ്സിസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡ്...

CRIME

കോതമംഗലം: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.മടക്കത്താനം സ്വദേശി വടക്കേക്കര ലിബിന്‍ ബെന്നി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂര് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ്...

NEWS

  കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കവളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് കോതമംഗലം മേഖല അധ്യക്ഷൻ ഏലിയാസ്...

CHUTTUVATTOM

    കോതമംഗലം: 2026 – 27 കോതമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നാടൻ പാട്ട് ,കഥകൂട്ടം,കവിത കൂട്ടം,വരക്കൂട്ടം,കാവ്യാലാപനം,പുസ്തകാസ്വാദനം,അഭിനയം എന്നീ...

CRIME

കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സാജിദ് (32), ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സഹീര്‍ (23), കൊല്ലം കടയ്ക്കല്‍ പെട്ടിക്കടവ് ആഷിയാ മന്‍സിലില്‍ മുസാമിന്‍ (20), മലയിടം...

error: Content is protected !!