കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം, ബാങ്കിംഗ് സേവനങ്ങൾ, സർക്കാർ സാമ്പത്തിക പദ്ധതികൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ ഉദ്ഘാടനo നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ, മാനേജർ സുനിൽ ജോസഫ്, വാർഡ് മെമ്പർ വിഷ്ണു കെ. രാജു, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ കൃഷ്ണൻ, പ്രിയ സാബു,എം. ആർ കണ്ണൻ ., വൈസ് പ്രിൻസിപ്പൽ ജിൻസി പി. മാത്യൂസ്, കൊമേഴ്സ് വിഭാഗം മേധാവി സി. ആർ വിനീത ., കൊമേഴ്സ് അസോസിയേഷൻ കോർഡിനേറ്റർ ഒ. എസ്. ഫെബീന ,നിരഞ്ജൻ നിമേഷ് എന്നിവർ പ്രസംഗിച്ചു.




















































