കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം പ്രസിഡണ്ട് എം എ പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി താലൂക്ക് പ്രസിഡൻ്റ് അബു മൈതീൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
താലൂക്ക് ജനറൽ സെക്രട്ടറി കെ.എ സിബി , പി .കെ ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ അരുണിമ വിനിഷ്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ദാസപ്പൻ പിണൂർക്കുടി, കെ വി തോമസ്, കെ.വി എൽദോസ് എന്നിവർ പ്രസംഗിച്ചു.




















































