പെരുമ്പാവൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച രാവിലെ ഉത്തരവിറക്കിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ജിജോ ജയിംസിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ജിജോ ജെയിംസ് ആരോപണവുമായി രംഗത്തെത്തിയത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘാടകര്‍ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി അധ്യാപകനെ കുന്നമംഗലം സ്റ്റേഷനിലേക്കു മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.


















































