കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു.
അപകടസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീപിടിത്തമുണ്ടാകുമ്പോൾ പാലിക്കേണ്ട സുരക്ഷാനടപടികൾ, അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രഥമശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.എ. ആബിദ് ,കെ.കെ രെജീഷ്, ഹോം ഗാർഡ് കെ.യു. സുധീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
പ്രഥമശുശ്രൂഷ, അഗ്നിസുരക്ഷ, സി.പി.ആർ. തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പരിശീലനവും ബോധവത്കരണവും നൽകി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ്ബിനു ചാക്കോ , സ്കൗട്ട് മാസ്റ്റർ ടോണി തോമസ്, ഗൈഡ് ക്യാപ്റ്റൻ റ്റിജി പോൾ എന്നിവർ പങ്കെടുത്തു.



















































