Connect with us

Hi, what are you looking for?

CHUTTUVATTOM

പരിസ്ഥിതി ലോല മേഖല: കുട്ടമ്പുഴ നിവാസികൾക്ക് ആശ്വാസം; ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കി പുതിയ പ്രൊപോസൽ

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കെഎംഎല്‍ ഫയല്‍ വഴി പുറത്തുവിട്ട വിശദമായ പ്രൊപോസലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ ആകെ കുട്ടമ്പഴ വില്ലേജ് മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയോളം വിസ്തൃതിയുള്ള കുട്ടമ്പുഴ വില്ലേജിന്റെ ആകെ വിസ്തൃതി 519.28 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ ജനവാസ മേഖലകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, 476.19 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

മണികണ്ഠന്‍ചാല്‍, കല്ലേലിമേട്, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി മുതലായ ജനവാസ മേഖലകളും കുഞ്ചിപ്പാറ, തലവച്ചുപാറ, വാരിയം, തേര, ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഉന്നതികളും അടക്കം മുഴുവന്‍ ജനവാസമേഖലകളുമാണ് ഒഴിവാക്കിയത്. ജൂലൈ 15ന് കേന്ദ്രസംഘം മുഖ്യമന്ത്രി വി.ഡി സതീശന്‍, വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കേരളത്തിലെ പരിസ്ഥിതി ലോലമേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേന്ദ്രസംഘം റിപ്പോര്‍ട്ട് കൊടുക്കുന്നതിനുമുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ കരഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയാണുണ്ടായത്. ഒരു വില്ലേജിലെ മുഴുവന്‍ ജനങ്ങളെയും ആശങ്കപ്പെടുത്തിയിരുന്ന ഇഎസ്എ വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയെയും, എംഎല്‍എ, എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും, ഫാം അടക്കമുള്ള കര്‍ഷക സംഘടനകളുടെയും ആശങ്കകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് സ്വാഗതാര്‍ഹമാണന്ന് ഫാര്‍മേഴ്സ് അവയര്‍നസ്സ് റിവൈവല്‍ മൂവ്‌മെന്റ്റ് (ഫാം) ജില്ലാ പ്രസിഡന്റ്റ് റോയി മാളിയേക്കല്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

error: Content is protected !!