കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ റാണിക്കുട്ടി ജോര്‍ജ് ,സി.എം. ബേബി,ബിന്‍സി മോഹന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഘ ഷിബു, ചിഞ്ചു പി.എബ്രഹാം, പ്രിയങ്ക ടോമി, പി.എം. സിദ്ദിഖ്, ഇ.എം.അജാസ്, ബിഡിഒ ഷെമീര്‍ ചെന്താര, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയമോള് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിപ്രകാരം 110000 തൈകളാണ് കോതമംഗലം ബ്ലോക്കിലെ 10 പഞ്ചായത്തുകളില്‍ വിതരണം നടത്തുന്നത്. ഓരോ കുടുംബത്തിലും ആവശ്യമായ പച്ചക്കറികള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കുകഎന്ന ലക്ഷ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.



















































