Connect with us

Hi, what are you looking for?

CHUTTUVATTOM

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

കൊച്ചി: ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാർഗമായിരുന്നു. പോരാട്ടങ്ങൾ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.

ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രവർത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടി. 1915-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരൻ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ, ഒരു തുള്ളി രക്തം പോലും ചിന്താതെ, സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാനാകുമെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു.

ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. വിഭജനത്തിന്റെ മുറിവുകളുണക്കാൻ ശാന്തിദൂതുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, നെൽസൺ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് ഗാന്ധിയൻ ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തിയേറി വരുന്ന കാലത്താണ് മറ്റൊരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

You May Also Like

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് അതിര്‍ത്തിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നിടെ വീണ് വൃദ്ധന് പരിക്ക്. തട്ടേക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന് പൊയ്യാറവീട്ടില്‍ ശങ്കരന്‍ (85) നാണ് പരിക്കേറ്റത്. തേക്ക് പ്ലാന്‍റേഷനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് സമീപം...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

error: Content is protected !!