Connect with us

Hi, what are you looking for?

CHUTTUVATTOM

ഹൃദയാരോഗ്യ സന്ദേശവുമായി ധർമഗിരിയുടെ വാക്കത്തോൺ

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ്
ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ എംഎസ്ജെ അധ്യക്ഷത വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ എംഎസ്ജെ ആമുഖ പ്രഭാഷണം നടത്തി.

ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പോൾ ഡാനി മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ സൂപ്രണ്ട് ഡോ. ബിജു ചാക്കോ,ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ഹൃദയാരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിലേക്ക് നടത്തിയ വാക്കത്തോൺ ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിന് ശേഷം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു പ്രമേയം അവതരണം നടത്തി. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. മനോജ് തോമസ് നൽകി. കോതമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ് ഹൃദയ ദിന സന്ദേശത്തിന്റെ പ്രതീകാത്മകമായി ബലൂൺ റിലീസ് നിർവഹിച്ചു. സെ. ജോസഫ്സ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ജനശ്രദ്ധ നേടി.

ഹൃദയദിന സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ ഒൻപത് പഞ്ചായത്തുകളിലൂടെയും നഗരസഭ പ്രദേശങ്ങളിലൂടെയും സന്ദേശ വാഹനം പര്യടനം നടത്തി. രാവിലെ മുതൽ രാത്രി 8 വരെ സഞ്ചരിച്ച സന്ദേശ വാഹനം വഴി ഹൃദയാരോഗ്യ സംരക്ഷണം, ഹൃദ്രോഗ പ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

error: Content is protected !!