Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും ആരംഭിക്കും:ഷിബു തെക്കുംപുറം എംഎല്‍എ

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ചലചിത്ര മേളയുടെ ഉദ്ഘാടനം സംവിധായകന്‍ ഡോ. ബിജു, നിരൂപകനും എഴുത്തുകാരനും മായ വി.കെ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

സുമംഗല പ്രസിഡന്റ് ആന്റണി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ കുര്യാക്കോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, നഗരസഭ കൗണ്‍സിലര്‍ സി.പി.എസ് ബാലന്‍, രാധാകൃഷ്ണന്‍ ചെറുവല്ലി, കല പ്രസിഡന്റ് എം.എസ് എല്‍ദോസ്, ബോധി സെക്രട്ടറി പി.ജി രവീന്ദ്രന്‍ നായര്‍, സുവര്‍ണ്ണരേഖ പ്രസിഡന്റ് ബാബു ഇരുമല, മുന്‍സിപ്പല്‍ മുന്‍ ചെയര്‍മാന്‍ എ.ജി ജോര്‍ജ്, ടി.ഇ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

രണ്ട് ദിവസങ്ങളിലായി നടത്തിയ ചലച്ചിത്ര മേള സമാപിച്ചു. നെല്‍സണ്‍ മണ്ടേല, ഉല്‍ഫ് തോട്ടം, വാര്‍ ഹോഴ്‌സ്, 1987 വെന്‍തി ഡേ കമന്റ സ്, ബാഗ്ദാദ് മെസ്സി, ലുനാന, ഹൈ ഡി, ഹല്ലേരിയോ, നബാദ് എന്നീ വിവിധ ഭാഷകളിലുള്ള ഇന്റര്‍ നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

 

You May Also Like

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

CHUTTUVATTOM

    എറണാകുളം: ഗവ. നഴ്‌സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്‌സിംഗിൽ...

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

CHUTTUVATTOM

    കോതമംഗലം : കുത്തുകുഴി റബര്‍ ഉത്പാദക സംഘത്തിന്റെയും (ആര്‍പിഎസ്) കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ-കെയറിൻ്റെ സഹകരണത്തോടെ വലിയപാറ മുനിസിപ്പല്‍ എല്‍പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

NEWS

കോതമംഗലം : മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് (എം എസ് ജെ – ധർമ്മഗിരി)സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ് ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മ്മഗിരി സെന്റ്...

CHUTTUVATTOM

  കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയർന്നതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു  ദുരനുഭവം ഉണ്ടായതായി...

error: Content is protected !!