കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
മരണ ആവശ്യവുമായി ബന്ധപ്പെട്ട് വടാട്ടുപാറയ്ക്ക് പോയ മൂന്നുപേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തുണ്ടം കവലയില്‍ എത്തിയപ്പോള്‍ കാട്ടുപോത്ത് കാറിന് കുറുകെ ചാടി ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു. കാര്‍ പിന്നീട് ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
























































