കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും ഭാരവാഹികളും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
സെക്രട്ടറി എല്‍ദോ വര്‍ഗീസ്, ട്രഷറര്‍ കെ.പി. പോള്‍, ബേസില്‍ കൊറ്റാഞ്ചേരി, പ്രൊഫസര്‍ കെ.എം. കുര്യാക്കോസ്, റോയി മാലി, പി.പി. മാത്യു,രാജു കാക്കത്തുരുത്തില്‍, പി.ഇ.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി.



















































