Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു.

പോത്താനിക്കാട്, ആയവന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശവും ധാരാളം പ്ലൈവുഡ് കമ്പനികളും പ്രവർത്തിക്കുന്ന ഇവിടെ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവിടെയ്ക്ക് മാറ്റിയത്.ഷാപ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ സമീപവാസികളുടെ സ്വൈര്യ ജീവിതം താറുമാറാകുന്ന സ്ഥിതി കണക്കിലെടുത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

ജൂൺ 23ന് ഇവിടെ കള്ള്ഇറക്കാൻ തുടങ്ങിയതോടെയാണ് കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ച വിവരം നാട്ടുകാരും വീട്ടുടമസ്ഥനും അറിയുന്നത്.വൃദ്ധനെ സമീപിച്ച് വീട് താമസത്തിന് എന്ന പേരിൽ വാടകയ്ക്ക് എടുത്താണ് ഷാപ്പ് ആരംഭിച്ചതെന്ന് ഉടമ അറിയിച്ചതോടെ പഞ്ചായത്ത് അംഗം ഉമൈബ അഷ്‌റഫ് പഞ്ചായത്തിൽ വിഷയം അവതരിപ്പിക്കുകയും പ്രസിഡന്റ് സംഗീത പ്രതീഷ് വിഷയത്തിൽ ഇടപെടുകയും ചെയ്തു.പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് ഷാപ്പ് മാറ്റം നടന്നത്.

താമസത്തിനു മാത്രം അനുമതിയുള്ള വീട് വാണിജ്യ അടിസ്ഥാനത്തിലുള്ള കെട്ടിടമായി പരിഗണിയ്ക്കാൻ കഴിയില്ല എന്ന് പഞ്ചായത്ത് നിലപാട് അറിയിക്കുകയും ജീർണാവസ്ഥയിലുള്ള ഈ കെട്ടിടത്തിൽ കള്ളുഷാപ്പ് പ്രവർത്തിയ്ക്കുന്നതും അപകടമാണെന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു.

ഇതിനിടയിൽ പ്രതിഷേധത്തെ മറികടക്കാൻ പൊലീസ് സംരക്ഷണത്തിൽ കള്ള് ഇറക്കുന്നതിന് കോടതിയിൽ നിന്ന് അനുമതി നേടുകയും സ്ഥല ഉടമ വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഷാപ്പ് ഉടമകൾ കരസ്ഥമാക്കുകയും ചെയ്തു.പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസ്‌ എടുക്കുകയും ചെയ്തു. ഇതോടെ വീട്ടുടമയുടെ നേതൃത്വത്തിൽ ഷാപ്പിന് മുന്നിൽ സമരം ആരംഭിക്കുകയും ചെയ്തു.എക്‌സൈസ് വകുപ്പ് കെട്ടിടം പരിശോധിയ്ക്കാതെയാണ് പ്രവർത്തന അനുമതി കൊടുത്തു എന്ന് സമരക്കാർ ആരോപിക്കുന്നത്.

അനധികൃത ഷാപ്പ് പൂട്ടിച്ച്, വീട്ടുടമ കയ്ക്കും നാട്ടുകാർക്കും നീതിലഭ്യമാക്കും: എംഎൽഎ.

വിഷയം എക്സൈസ് മന്ത്രി
എം. ലിജുവിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും
അനധികൃത ഷാപ്പ് പൂട്ടിച്ച്, വീട്ടുടമ
അയ്യപ്പനും നാട്ടുകാർക്കും നീതി ലഭ്യമാക്കുമെന്നും
സമരപന്തൽ സന്ദർശിച്ച ഷിബു തെക്കുംപുറം എം.എൽ.എ
പറഞ്ഞു. സമരത്തിന് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തു.

 

You May Also Like

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെപോകുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

error: Content is protected !!