കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് , ജില്ലാ ജനറല്‍ സെക്രട്ടറി സൂരജ് മലയില്‍, ജില്ലാ ട്രഷറര്‍ അനില്‍ ഞാളുംമഠം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനന്തു സജീവന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എന്‍ ഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































