Connect with us

Hi, what are you looking for?

CHUTTUVATTOM

കേരള കോൺഗ്രസ് നേതാവിന് സിപിഎം നേതാവിന്റെ വക്കീൽ നോട്ടീസ്

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഷാജി മുഹമ്മദിന് അഴിമതിയില്‍ പങ്കുണ്ടെന്ന് ബാബു പോള്‍ ആരോപിച്ചിരുന്നു.

താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ തന്റെ പേര് പരാമര്‍ശിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരിലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ഷാജി മുഹമ്മദ് പറഞ്ഞു. പ്രസ്താവന ഉടന്‍ പിന്‍വലിക്കുക, അഞ്ച് ദിവസത്തിനുള്ളില്‍ മാപ്പ് പറയുക, 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അഡ്വ.വി.എം. ബിജുകുമാര്‍ വഴി അയച്ച നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.

 

You May Also Like

error: Content is protected !!