കോതമംഗലം: മാമലക്കണ്ടം ഗവ. ഹൈസ്കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി മാത്തമാറ്റിക്സ്,എച്ച്എസ്ടി മലയാളം,എച്ച്എസ്ടി ഇംഗ്ലീഷ്,എച്ച്എസ്ടി സോഷ്യല്‍ സയന്‍സ്, എഫ്ടിഎം എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 25 ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റ്ര് അറിയിച്ചു.




















































