Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും: ഷിബു തെക്കുംപുറം.

കോതമംഗലം: കോതമംഗലത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം. പല്ലാരിമംഗലം പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷിബു തെക്കുംപുറം. റോഡ് വികസനം, കുടിവെള്ള സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ പുരോഗതി, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പ്രദേശങ്ങളുടെ ആവശ്യങ്ങളും വികസന സാധ്യതകളും വിലയിരുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യമെന്നും, നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് അതിവേഗ പരിഹാരങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും നിയുക്ത എംഎല്‍എ വ്യക്തമാക്കി. അടിവാട് തെക്കേകവലയില്‍ നിന്നാരംഭിച്ച പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷന്‍ ഇബ്രാഹിം കവല ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് കണ്‍വീനര്‍ ബോബന്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, മണ്ഡലം പ്രസിഡന്റ് കെ.എം അബ്ബാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ശിഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എം സിദ്ധിഖ്, രാജേഷ് കുഞ്ഞുമോന്‍, എം.എം അബ്ദുല്‍ റഹ്‌മാന്‍, നിസ്സാര്‍ കുന്നേക്കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

error: Content is protected !!