കോതമംഗലം: അത്ലറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് (അശ്വ) പത്താം വാര്‍ഷികാഘോഷത്തില്‍ കോതമംഗലം എം.എ. കോളേജിലേയും മാര്‍ ബേസില്‍ സ്കൂളിലേയും നാല് കായികതാരങ്ങള്‍ക്ക് ആദരവും മോട്ടിവേഷന്‍ ക്ലാസും ഒളിമ്പ്യന്താരങ്ങളുമായി സംവാദവും നടത്തി. ഇന്റര്‍നാഷ്ണല്‍ കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ വേള്‍ഡ് കസ്റ്റംസ് അവാര്‍ഡ് നേടിയ അശ്വ സ്ഥാപക പ്രസിഡന്റും നെടുമ്പാശ്ശേരി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വര്‍ഗീസിനെ സിനിമാ സംവിധായകന് ജൂഡ് ആന്റണി ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
കായികപ്രതിഭകളായ ഗണേഷ്നാഥ് സി. മധു, ജിഹിയ രഞ്ജിത്ത്്, കാര്‍ത്തിക് ഗിരീഷ്, ജാനിസ് തെരേസ റെജി എന്നിവരെയും ഇ.വൈ. വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും കാഷ്് അവാര്‍ഡും നല്കി അനുമോദിച്ചു. അശ്വ ചെയര്മാന് എ.പി. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ അശ്വ സെക്രട്ടറി കെ.എം. ബിനു (സൂപ്രണ്ട് ജി.എസ്.ടി), ട്രഷറര്‍ അമ്പിളി റോയ്, അശ്വ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയിംസ് ഇടയ്ക്കാട്ടുകുടി, പ്രൊഫ. പി.ഐ. ബാബു, ഒളിമ്പ്യന്മാരായ സിനി ജോസ്, വി.കെ. വിസ്മയ, വി. അനില്‍കുമാര്‍, രഞ്ജിത്ത് മഹേശ്വരി, ജീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു




















































