കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആൻ്റണി ജോണിന്റെ പൊതുപര്യടനംആരംഭിച്ചത് പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് തൈക്കാവും പടിയിൽ
നിന്നായിരുന്നു.
പര്യടനം സിപിഐഎം ഏരിയ സെക്രട്ടറി കെ എ ജോയിഉദ്ഘാടനം ചെയ്തു.പി എൻ സജി അധ്യക്ഷനായി.പുലിമല, അയിരൂർ പാടം, ആമല, മുത്തംകുഴി, കാവുംപടി, പാടംമാലി (വെയിറ്റിംഗ് ഷെഡ്), കുറുമറ്റം, വെറ്റിലപ്പാറ (ബസ് സ്റ്റാൻഡ്), വേട്ടാമ്പാറ, പൂച്ചക്കുത്ത്, മാലിപ്പാറ പള്ളിക്കവല, മാലിപ്പാറ സൊസൈറ്റിപ്പടി, നാടോടി, ചെമ്മീൻകുത്ത്, ചേലാട് (ഇരപ്പുകൽ) എന്നിവിടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോട്ടപ്പടി പഞ്ചായത്തിലെ
ഉപ്പുകണ്ടം തിരുമേനിപ്പടി, ഉപ്പുകണ്ടം കവല, പേഴക്കാപ്പിള്ളി, വാവേലി, വടക്കുംഭാഗം, മുട്ടത്തുപാറ, കണ്ണകട, കല്ലുളി, പ്ലാമുടി, മൂന്നാംതോട്, നെല്ലിത്തണ്ട്, സിൻസിയർ കവല, ഹൈസ്കൂൾ കവല, കൊള്ളിപ്പറമ്പ്, ആനവാതിൽ, തുരംഗം കവല, ബോംബെപ്പടി, സ്കൂൾപ്പടി, നാഗഞ്ചേരി, തൈക്കാവുംപടി, മുന്തൂർ, മമ്മിപ്പീടിക, ആനക്കൽ, വടാശ്ശേരി, പാറച്ചാലിപ്പടി, മഠത്തുംപടി എന്നിവിടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചേറങ്ങനാൽ കവലയിൽ സമാപിച്ചു.
എൽ ഡി.എഫ് നേതാക്കളായ ആർ അനിൽകുമാർ, പി.ടി. ബെന്നി, റോണി മാത്യു, മനോജ് ഗോപി, ഷാജി പീച്ചക്കര , സാജൻ അമ്പാട്ട്, ബേബി പൗലോസ്, പി.എം. മുഹമ്മദാലി, ബിജു പി. നായർ, എം.എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.കെ. ഹരികൃഷ്ണൻ, പി.എം. അഷറഫ്, സി.പി.എസ്. ബാലൻ,ആദർശ് കുര്യാക്കോസ്, അഖിൽ സുധാകരൻ, മിനി ഗോപി, എ.ബി ശിവൻ, എം.എസ്. അലിയാർ , കെ. എം. വിനോദ്, കെ. ഇ.ജോയി, പി.എ. അനസ്, ജിജി പുളിയ്ക്കൽ, മനോജ് നാരായണൻ, കെ.ഐ കുര്യാക്കോസ്, കെ.പി. ശിവൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ബുധനാഴ്ച തൃക്കാരിയൂർ, കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് പ്രദേശങ്ങളിൽ പര്യടനം നടത്തും.






















































