Connect with us

Hi, what are you looking for?

CHUTTUVATTOM

ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി: 55%ത്തിലേറെ പണികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭാ ചോദ്യത്തിനു മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.

കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെയും കോതമംഗലം മുനിസിപ്പാലിറ്റിയിലെയും വേനൽക്കാലത്ത് ഉണ്ടാകുന്ന ജല ദൗർലഭ്യം പരിഹരിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന വലിയ പദ്ധതി യാണ് ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ.ടി പദ്ധതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി യുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടി ഉറപ്പുവരുത്തണമെന്ന് എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.

12.65 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വെള്ളാമക്കുത്ത് ചെക്ക് ഡാമിന്റെ പുനർ നിർമ്മാണവും സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും തടിക്കളം ചെക്ക് ഡാമിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്. പണിക്കൻകുത്ത് വി.സി.ബി യുടെ മുകൾ ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്.

റാത്തപ്പിള്ളി ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികളും, പണിക്കൻകുത്ത് വി.സി.ബിയുടെ നിർമ്മാണവും പുരോഗമിക്കുന്നു. പെരിയാർ പുഴയിലുള്ള പമ്പ് ഹൗസിന്റെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ. ടി സമയത്ത് പമ്പ് ഹൗസിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും 15% പൂർത്തീകരിക്കുകയും ചെയ്തപ്പോൾ ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചതിനാൽ പെരിയാറിലെ പണികൾ നിർത്തിവയ്ക്കേണ്ടി വന്നു.

കൂടാതെ നിലവിലെ സൈറ്റ് കണ്ടിഷൻ പ്രകാരം പമ്പ് ഹൗസിന്റെ ഡിസൈനിൽ മാറ്റങ്ങൾ ആവശ്യമായി വന്നതിനാൽ പുതുക്കിയ IDRB design പ്രകാരമുള്ള റിവൈസ്‌ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പമ്പ് ഹൗസിന്റെ നിർമ്മാണ പ്രവൃത്തികൾ പെരിയാറിലെ ജലനിരപ്പ് താഴുന്ന മുറയ്ക്ക് ആഗസ്റ്റ് മാസത്തിൽ പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളു.

കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് Stage II Forest Clearance ലഭിക്കുന്നതിനായി ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് അടയ്‌ക്കേണ്ട തുകയായ ₹40,39,000/- ഭരണാനുമതി ഉത്തരവിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പ്രസ്തുത ഉത്തരവ് പുതുക്കേണ്ടതുണ്ട്. മേൽ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അഭ്യർത്ഥനകത്ത് സർക്കാരിൽ ലഭ്യമാക്കുവാനും അതോടൊപ്പം ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ O&M Cost ന്റെ 50% തുക കണക്കുകൂട്ടി റിപ്പോർട്ട് ലഭ്യമാക്കുവാനും ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് അടയ്‌ക്കേണ്ട തുകയായ ₹40,39,000/- രൂപ ഉൾപ്പെടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തികളുടെ റിവൈസ്‌ഡ് എസ്റ്റിമേറ്റ് DSR 2021 പ്രകാരം തയ്യാറാക്കി വരുന്നു. പദ്ധതിയുടെ ടെണ്ടർ ചെയ്ത സിവിൽ പ്രവൃത്തിയിൽ 55% പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. തുടർ പ്രവർത്തികളും വേഗതത്തിലാ ക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബും, റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.15ന് രാവിലെ 9ന് റോട്ടറി ക്ലമ്പിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്...

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

ACCIDENT

കോതമംഗലം: പുതുപ്പാടി ചിറപ്പടി ചിറയില്‍ ബീഹാര്‍ സ്വദേശി മുങ്ങിമരിച്ചു. റോഹ്ത്താസ് ജില്ലയിലെ ഗോസാല്‍ ദിഹ് ജമുദാ ഗ്രാമത്തിലെ താനസൂര്യപുരയില്‍ മുനിലാല്‍ റാമിന്റെ മകന്‍ ബിയാഫയെ റാമാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

ACCIDENT

കോതമംഗലം: ഓവർലോഡ് കയറ്റിവന്ന തടിലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് പോയി. തടി റോഡിൽ തട്ടി മുൻഭാഗം ഉയർന്നാണ് ലോറി നിന്നത്. . കോതമംഗലം ടൗണില്‍ ചൊവ്വാഴ്ച വൈകന്നേരം 5.30 ഓടെയാണ് അപകടം....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

error: Content is protected !!