Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരസഭ 27-ാം വാർഡ് കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന വിളയാൽ-തെക്കേ വെണ്ടുവഴി റോഡിൻ്റെയും നിർമ്മാണോദ്ഘാടനം

കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വിളയാൽ-തെക്കേ വെണ്ടുവഴി റോഡിൻ്റെയും നിർമ്മാണോദ്ഘാടനം നഗരസഭ ചെയർമാൻ
കെ കെ ടോമിയുടെ അധ്യക്ഷതയിൽ ആൻറണി ജോൺ എം എൽ എ
നിർവഹിച്ചു. വാർഡ് കൗൺസിലറും മുൻസിപ്പൽ വൈസ് ചെയർപേഴ്സനുമായ സിന്ധു ഗണേശൻ സ്വാഗതം പറഞ്ഞു.

എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,
കൗൺസിലർമാരായ ജൂബി പ്രതീഷ്,ഷിനു കെ എ, ബിൻസി തങ്കച്ചൻ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വാട്ടർ അതോറിറ്റി എ ഇ അഭിജിത്ത് ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി.കുടിവെള്ള പദ്ധതിക്കായി 5 സെന്റ് ഭൂമി സൗജന്യമായി കോതമംഗലം നഗരസഭക്ക് കൈമാറി നാടിൻ്റെ വികസനത്തിൽ പങ്കാളിയായ ഡി ശ്രീധരൻ മാഷ് പുതിയാമഠത്തിന് കോതമംഗലം നഗരസഭയ് ക്കും സംസ്ഥാന സർക്കാരിനും വേണ്ടി
എം എൽ എ ആദരവ് നൽകുകയും ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ്...

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

error: Content is protected !!