Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച് ആന്റണി ജോൺ എംഎൽഎ

Antony John mla

കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവാകുകയാണ്. നിരവധി മരണങ്ങളും, ഗുരുതരമായി പരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഈ സാഹചര്യത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ NHAI അടിയന്തര നടപടികൾ സ്വീകരിക്കണം,ദേശീയപാത നിർമ്മാണത്തിലെ അസ്ത്രീയത മൂലം നേര്യമംഗലം ടൗണിലും സമീപത്തുള്ള ജില്ലാ കൃഷി ഫാമിലുമടക്കം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വെള്ളകെട്ടുണ്ടാവുകയും വെള്ളം കുത്തി ഒഴുകിയതിന്റെ ഭാഗമായി കൃഷി ഫാമിലടക്കം വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് .

ടി സാഹചര്യത്തിൽ ഈ പ്രദേശത്തെ ദേശീയ പാത നിർമ്മാണത്തോടനുബന്ധിച്ചുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണം,കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ (മലയാറ്റൂർ, കോതമംഗലം, മൂന്നാർ ) സമയ ബന്ധിതമായിട്ടുള്ള ഉറപ്പുവരുത്തണം,സമഗ്ര പുനരധിവാസ പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിൽ തേക്ക് മരങ്ങൾ മുറിച്ച് മാറ്റുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണം,വടാട്ടുപാറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ ടി പുലിയെ കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കണം,ജില്ലയുടെ കിഴക്കൻ മേഖലകളിൽ രാസ ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് എക്സൈസ്, പോലീസ് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ കർശനമാക്കണം,ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിൽ മോക്ഷണം പതിവായി ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസിന്റെ രാത്രി കാല പെട്രോളിംഗ് കൂടുതൽ ശക്തമാക്കണംതുടങ്ങിയ വിവിധ വിഷയങ്ങൾ ജില്ല വികസന സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!