Connect with us

Hi, what are you looking for?

NEWS

കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കുട്ടമ്പുഴയിൽ തുടക്കമായി

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ള ‘മാ-കെയർ’ പദ്ധതിയ്ക്ക് കോതമംഗലം നിയോജകമണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡല തല ഉദ്ഘാടനം കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് സൽമ പരീത്,മറ്റു വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ കെ ഗോപി, കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്രട്ടറി സ്കൂൾ പ്രിൻസിപ്പൽ എൻ. എസ് ഷൈനി, ഹെഡ്മാസ്റ്റർ ജിനു കോശി, കുട്ടമ്പുഴ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷെല്ലി പ്രസാദ്, പിടിഎ പ്രസിഡന്റ് പി രതീഷ്, എം പിടിഎ ചെയർപേഴ്സൺ ഡി. ശോഭന,കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സി ഡി എസ് അംഗങ്ങൾ, മറ്റു അധ്യാപകർ, അനധ്യാപകർ, കുട്ടികൾ, സംരംഭകർ, എന്നിവർ പങ്കെടുത്തു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സ്കൂൾ കോമ്പൗണ്ടിനകത്ത് തന്നെ പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, ആരോഗ്യകരമായ പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ലഭ്യമാകും. സ്കൂൾ കാലഘട്ടത്തിൽ തന്നെ ആരോഗ്യശീലങ്ങൾ വളർത്തുകയും, ശാരീരികമായും, മാനസികമായും വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളിൽ ലഹരിവിമുക്തവും ആരോഗ്യസമ്പന്നവുമായ ഒരു തലമുറയെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

error: Content is protected !!