Connect with us

Hi, what are you looking for?

NEWS

ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി കെ എ ജോയി

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന്
സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു.
കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ വി തോമസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഏരിയാ കമ്മിറ്റി അടിയന്തി നടപടി സ്വീകരിക്കുകയും, പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും, കൗൺസിലർ സ്ഥാനം രാജിവെയ്‌പിക്കുകയും ചെയ്തു. എന്നിട്ടും കോൺഗ്രസ്സ് അപഹാസ്യ സമരങ്ങൾ നടത്തുകയാണ് .

കോതമംഗലം നിയോജകമണ്ഡലത്തിൽ നാളിതുവരെ കാണാത്ത തരത്തിലുള്ള ശ്രദ്ധേയമായ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനകീയനായി മാറിയ ആൻറണി ജോൺ എംഎൽഎയെ മേൽപ്പറഞ്ഞ കേസിൽ പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന വ്യാജ പ്രചരണം നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുകയാണ്.

സ്ത്രീ പീഡന കേസിൽ പ്രതിയായിട്ടുള്ള കോൺഗ്രസ് എംഎൽഎ ആരാണെന്നും, പോക്സോ കേസിൽ അകപ്പെട്ട പ്രതിയെ സഹായിച്ച കോൺഗ്രസ് എംഎൽഎ ആരാണെന്നും ജനങ്ങൾ‌ ഇതിനകം തന്നെ ബോധ്യപ്പെട്ടുള്ളതാണ്. ദളിത് വനിത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് നേതാക്കന്മാരായ രണ്ട് മാന്യന്മാർ പീഡിപ്പിച്ച പരാതി കോൺഗ്രസ് ജില്ലാ നേതൃത്വം തന്നെ ഇടപെട്ട് ഒതുക്കി തീർത്തതും അങ്ങാടി പാട്ടാണ്. പ്രതിസ്ഥാനത്ത് ഉള്ളവരെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും നാളിതുവരെയായി സിപിഐഎമ്മിന് ഉണ്ടായിട്ടില്ല. നടപടി സ്വീകരിക്കുവാൻ പാർട്ടി മടി കാണിച്ചിട്ടുമില്ല. ആയതിനാൽ സമൂഹത്തിൽ ആൻറണി ജോൺ എംഎൽഎയും സിപിഐഎമ്മിനെയും അപകീർത്തിപ്പെടുത്തുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കണമെ ന്നും തുടർന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ അവയെ രാഷ്ട്രീയമായും നിയമപരമായി നേരിടുമെന്നും ഇത്
കയ്യുംകെട്ടി നോക്കിയിരിക്കില്ലന്നും സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി അറിയിച്ചു.

You May Also Like

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

NEWS

കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

error: Content is protected !!